കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവമുണ്ടായത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം.
കാഷ്വാലിറ്റി മുറിയിലെ ചില്ല് യാസര്‍ തല കൊണ്ട് ഇടിച്ചു തകര്‍ത്തു. കസേരകള്‍ വലിച്ചെറിഞ്ഞു. ചില്ല് തെറിച്ച് വീണ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ടൗണ്‍ എസ്‌ഐ എ.ഇബ്രാഹിം, സി വില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി.അനൂപ്, കെ.നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.




