കണ്ണൂരില്‍ പതിനേഴുകാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു

കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു.

ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോഴാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
അമ്മയും കുഞ്ഞും സുരിക്ഷിതരാണ്. പെണ്‍കുട്ടി അവിവാഹിതയാണ്. മൊഴി എടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top