പെരിന്തല്‍മണ്ണയില്‍ 200 ഗ്രാം എംഡി എംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലടിക്കോട് സ്വദേശി റാം ജിത്ത് മുരളിയെ (26)യാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ചേതന റോഡില്‍നിന്ന് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി സന്തോഷ്‌കുമാറിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബംഗളൂരില്‍നിന്ന് എംഡി എംഎ വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് കൊടുക്കുന്നയാളാണ് റാംജിത്ത് മുരളിയെന്ന് പൊലിസ് പറഞ്ഞു. എസ്‌ഐ എ എസ് യാസിര്‍, എഎസ്‌ഐ മാരായ ബൈജു, അനിത. എസ് സിപിഒമാരായ സിന്ധു, കെ.എസ് ഉല്ലാസ്, സി പി ഓ മാരായ ഷജീര്‍ അജിത് കുമാര്‍ ഷാലു സല്‍മാന്‍ എന്നിവരും അന്വേഷക സംഘത്തില്‍ഉണ്ടായിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസില്‍, കരിങ്കല്ലത്താണി സ്വദേശി സല്‍മാനുല്‍ ഫാരിസ് എന്നിവരെ പിടികൂടിയിരുന്നു.




