മലപ്പുറം: സ്ത്രീകളുടെ പണവും സ്വര്‍ണവും തട്ടിയ യുവാവ് പിടിയില്‍. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് മാട്രിമോണി വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും വാങ്ങി മുങ്ങുന്ന യുവാവിനെ പിടികൂടി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വിട്ടില്‍ സഞ്ജു (40)വിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
രണ്ടു സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇവരെ പലയിടങ്ങളായി കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഒരാളില്‍നിന്ന് 32 പവനും ഒരുലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 10 ലക്ഷവും ആറുപവനും ഇയാള്‍ തട്ടിയെടുത്തു. വെബ്‌സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടെ വീട്ടില്‍ കല്ല്യാണ ആലോചനയുമായി ചെന്നാണ് തട്ടിപ്പ് വിവാഹ വസ്ത്രം വാങ്ങികൊടുക്കല്‍, കല്ല്യാണ കത്ത് തയ്യാറാക്കല്‍, കല്ല്യാണം രജി സ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ വാങ്ങുക തുടങ്ങിയവ ചെയ്ത് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റും. പിന്നീടാണ് പ്രതി കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു.
ജോലിയില്ലാത്ത പ്രതികളെ കബളിപ്പിച്ച് കൈക്കലാക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. മലപ്പുറം വനിതാ പൊലിസ് സ്റ്റേഷന്‍ സിഐ റസിയ ബംഗാളത്ത്, എസ്‌ഐ എം കെ ഇന്ദിരാമണി, എസ്എച്ച്ഒ പി എം സന്ധ്യാദേവി എന്നിവര്‍ മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുള ത്തുനിന്നാണ് പ്രതിയെ പിടികൂടി യത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.




