താനൂരില്‍ മുന്‍ഭാര്യയുള്‍പ്പെടെ 3 പേരെ ഇരുമ്പു വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു;യുവാവ് പോലീസില്‍ കീഴടങ്ങി

താനൂര്‍: ആദ്യ ഭാര്യയെയും മാതാപിതാക്കളേയും ആക്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കെപുരം പൊന്നാട്ടില്‍ പ്രദീപാണ് താനൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. മൂന്നു പേരെയും കമ്പിവടി കൊണ്ട് തലയിലും ശരീരത്തും അടിച്ചാണ് പ്രദീപ് പരിക്കേല്‍പ്പിച്ചിട്ടുളളത്. (malabasinews)യുവാവ് പോലീസ് കസ്റ്റഡിയിലാണ്.

തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ് കെപുരം പൊന്നാട്ടില്‍ പ്രദീപ് താനൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. ആദ്യ ഭാര്യ മൂലക്കല്‍ സ്വദേശനി രേഷ്മ, അമ്മ ജയ, പിതാവ് വേണു എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

മൂലക്കല്‍ ചേന്ദന്‍കുളങ്ങര റോഡില്‍ വെച്ചാണ് രേഷ്മക്കും വേണുവിനും ആക്രമണമേറ്റത്. പൊലീസ് എത്തുമ്പോഴക്കും ഇവരെ നാട്ടുകാര്‍ ആശുപത്രയില്‍ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പൊലീസ് രേഷ്മയുടെ വീട്ടിലെത്തിയപ്പോള്‍ ചോരയൊലിപ്പിച്ച നിലയിലായിരുന്നു അമ്മ ജയയെ കണ്ടത്ത്. തുടര്‍ന്ന് പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരഗതരമായതിനെതുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

മൂന്നു പേരെയും കമ്പിവടി കൊണ്ട് തലയിലും ശരീരത്തും അടിച്ചാണ് പ്രദീപ് പരിക്കേല്‍പ്പിച്ചിട്ടുളളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top