Section

malabari-logo-mobile

പൊന്നാനിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തു

HIGHLIGHTS : In Ponnani, boats were seized despite the weather warning

പൊന്നാനി: കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്ത യാനങ്ങളൊന്നും കടലിലിറങ്ങരുതെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മറികടന്ന് മീന്‍പിടിത്തത്തിനിറങ്ങിയ 5 വള്ളങ്ങളാണ് പൊന്നാനി തീരദേശ പൊലീസ് സി ഐ പി.കെ രാജ് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്.

വള്ളങ്ങളില്‍ പേരിനുപോലും സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ജാക്കറ്റോ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. വരും ദിവസങ്ങളില്‍ മീന്‍പിടിത്ത മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ കര്‍ശനമാക്കുമെന്നും, മുഴുവന്‍ വള്ളങ്ങളിലും ബോട്ടുകളിലും പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

sameeksha-malabarinews

വള്ളങ്ങളിലും ബോട്ടിലുമുള്ളവര്‍ ഹാര്‍ബറില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും തിരിച്ച് കരയിലെത്തിയാല്‍ മാത്രമേ അഴിച്ചുവയ്ക്കാന്‍ പാടുള്ളു എന്നുമാണ് നിര്‍ദേശം. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാല്‍ അപകടങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!