Section

malabari-logo-mobile

‘പരപ്പനങ്ങാടിയില്‍ എല്ലാവര്‍ക്കും തൊഴില്‍’ പദ്ധതിക്ക് തുടക്കമായി

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും പദ്ധതിയുടെ ഉല്‍ഘാടനം നഗരസഭ ഉപാധ്യക്ഷ ഷഹര്‍ബാനു നിര...

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും പദ്ധതിയുടെ ഉല്‍ഘാടനം നഗരസഭ ഉപാധ്യക്ഷ ഷഹര്‍ബാനു നിര്‍വഹിച്ചു.
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ പി വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് , കൗണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍ , ജയദേവന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഹിയാനത്ത് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ നഗരസഭ എച്ച്‌ഐ രാജീവന്‍ ,ബേബി റാഷിയ ,ഉഷ എന്നിവര്‍ സംബന്ധിച്ചു .

sameeksha-malabarinews

പദ്ധതി നിര്‍വഹണ ഏജന്‍സികളായ NTTF തലശ്ശേരി, CEEG കോട്ടക്കല്‍, ജെഎസ്എസ് തിരുവനന്തപുരം എന്നിവരുടെ സ്ഥാപന മേധാവികള്‍ വിവിധ നൈപുണ്യ കോഴ്‌സുകളുടെ വിവരങ്ങള്‍ നല്‍കി.

നിലവില്‍ 20 ഓളം കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചു. 60 പേരെ പരിപാടിയിലൂടെ വിവിധ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!