Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 12.59 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

HIGHLIGHTS : In Malappuram district 12.59 lakh people have received covid vaccine

മലപ്പുറം: ജില്ലയില്‍ 12,59,569 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

9,69,992 പേര്‍ക്ക് ഒന്നാം ഡോസും 2,89,577 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

sameeksha-malabarinews

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,88,583 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 23,013 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,81,947 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,04,606 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,842 പേര്‍ക്ക് ഒന്നാം ഡോസും 30,194 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,073 പേര്‍ക്ക് ഒന്നാം ഡോസും 18,864 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!