Section

malabari-logo-mobile

കോഴിക്കോട് പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവം; 4 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : In Kozhikode's Peruvayal, the incident of switching votes; Suspension of 4 Polling Officers

കോഴിക്കോട് : കോഴിക്കോട്ട് ‘വീട്ടിലെ വോട്ടില്‍’ ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തില്‍ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോളിങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍ ബിഎല്‍ഒ എന്നിവരെയാണ് ജില്ല വരണാധികാരിയായ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് വ്യക്തമായതോടെയാണ് നടപടി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷണര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് പെരുവയല്‍ 84 നമ്പര്‍ ബൂത്തിലാണ് ആള്‍മാറി വോട്ട് ചെയ്യിപ്പിച്ച സംഭവമുണ്ടായത്. 91 കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ടാണ് എണ്‍പതുകാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിപ്പിച്ചത്. എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. പിന്നാലെ കള്ളവോട്ടാണ് നടന്നതെന്നും ബിഎല്‍ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നടപടി. പരാതി കൊടുക്കരുതെന്നാവശ്യപ്പെട്ട് ബിഎല്‍ഒ വീട്ടിലെത്തിയെന്നും വോട്ട് നഷ്ടമായ ജാനകി അമ്മ പായുംപുറത്ത് പ്രതികരിച്ചിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!