കണ്ണൂര്‍: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്‌കന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി വളപട്ടണം ടോള്‍ ബൂത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡില്‍ കണ്ട പെരുമ്പാമ്പിനെ ദേഹത്തിട്ടത്.
പെരുമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതോടെ മദ്യലഹരിയിലായിരുന്ന ചന്ദ്രന്‍ നിലതെറ്റി താഴെ വീണു. ഈ സമയത്ത് പെരുമ്പാമ്പ് ചന്ദ്രന്റെ കഴുത്തില്‍ കൂടുതല്‍ ശക്തമായി വരിഞ്ഞുമുറുക്കി. പെട്രോള്‍ പമ്പ് ജീവനക്കാരെത്തി പാമ്പിനെ വലിച്ചുമാറ്റി. പാമ്പ് ഉടന്‍ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. ചന്ദ്രന് പരിക്കേറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




