മലപ്പുറത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: എ ഗ്രൂപ്പിന്റെ പ്രതിഷേധം, ആര്യാടന്‍ ഷൗക്കത്ത് പുനസംഘടന സമിതിയില്‍ നിന്ന് രാജി വെച്ചു

മലപ്പുറം: മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. കെസി വേണുഗോപാലിനും വി എസ് ജോയിക്കുമെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനെ തീര്‍ത്തും അവഗണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പരാതി പരിഹരിക്കാത്തതില്ഡ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവച്ചു. മലപ്പുറത്തു ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top