ജമ്മു കാശ്മീരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ഭീകരര്‍ വെടിവെച്ച് കൊന്നു. പാംമ്പോറില്‍ എസ് ഐ ഫറൂഖ് അ മിര്‍ ആണ് കൊല്ലപ്പെട്ടത്.
പുല്‍വാമയിലാണ് വീടിന് സമീപത്ത് നിന്ന് വെടിയേറ്റ നിലയില്‍ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരര്‍ വെടിവച്ചു കൊന്നതാണെന്ന് കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകം നടത്തിയ ഭീകരരെ കണ്ടെത്തനായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഇതുവരെ ഒരു ഭീകര സംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




