ഇടുക്കിയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേര്‍ കസ്റ്റഡിയില്‍

ഇടുക്കി: ശാന്തന്‍പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 കാരി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.

സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.

അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.

Share news
error: Content is protected !!
Scroll to Top