HIGHLIGHTS : Massive drug bust in Saudi Arabia

അല്‍ ബതാ തുറമുഖങ്ങളിലൂടെയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആറരക്കിലോയിലധികം ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. അല്‍ ബതാ അതിര്‍ത്തിയിലാണ് രണ്ടാം ശ്രമം പരാജയപ്പെടുത്തിയത്. 1.7 കിലോയോളം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മരുന്നുകള്‍ യാത്രക്കാരന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

സെറാമിക്സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡിമെറ്റാംഫെറ്റാമൈനും അതിര്‍ത്തിയില്‍ വച്ച് ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി കണ്ടെത്തി തടഞ്ഞു.