Section

malabari-logo-mobile

ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യ വില്‍പ്പന;മൂന്ന് ദിവസം വിറ്റത് 154 കോടിയുടെ മദ്യം

HIGHLIGHTS : In Bevko record for Christmas, liquor sales in Bevco

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ ഇത്തവണയും റെക്കോഡ് മദ്യ വില്‍പ്പന. മൂന്ന് ദിവസം കൊണ്ട് മാത്രം 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.

ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന ഉണ്ടായി. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണയും ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.രണ്ടാം സ്ഥാനം ചങ്ങനാശ്ശേരി ഔട്ട് ലെറ്റിനും മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട് ലെറ്റുമാണ്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കാറുള്ള തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇപ്രാവശ്യം വില്‍പ്പന നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം പറവൂരിലെ ഔട്ട്‌ലെറ്റിനാണ്.

sameeksha-malabarinews

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!