കുറ്റിമുല്ല കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:
മണ്ണും കാലാവസ്ഥയും:
നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് കുറ്റിമുല്ല കൃഷിക്ക് അനുയോജ്യം.
കേരളത്തിലെ കാലാവസ്ഥ കുറ്റിമുല്ല കൃഷിക്ക് വളരെ അനുയോജ്യമാണ്.
ഇനങ്ങള്‍:
ജാസ്മിനം ആറിക്കുലേറ്റം എന്ന വിഭാഗത്തില്‍പ്പെട്ട കുറ്റിമുല്ലയുടെ പ്രധാന ഇനങ്ങള്‍ സി. ഓ-1 മുല്ല, സി. ഓ-2 മുല്ല, ലോംഗ് പോയിന്റ്, ലോംഗ്‌റൗണ്ട്, ഷോര്‍ട്ട് പോയിന്റ്, ഷോര്‍ട്ട് റൗണ്ട്, പാരിമുല്ല എന്നിവയാണ്.
പരിചരണം:
മഴയില്ലെങ്കില്‍ ദിവസവും നനയ്ക്കുക.
കുറ്റിമുല്ല നട്ട് നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുമ്പോള്‍ നിറയെ പൂക്കള്‍ ഉണ്ടാകും.
ഓരോ വര്‍ഷവും കൊമ്പുകള്‍ മുറിച്ചുനിര്‍ത്തണം. ഇതിനെ പ്രൂണിംഗ് (കൊമ്പുകോതല്‍) എന്ന് പറയുന്നു.
നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം.
ചുവട്ടില്‍ നിന്ന് അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക.
വളം ചേര്‍ക്കുക, നനയ്ക്കുക.
മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്.
നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍1 ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്ന് കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട് പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം രണ്ടാഴ്ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്ത് ഇടയിളക്കി നനയ്ക്കുക
മുല്ലപ്പൂവിന് വളരെ ആവശ്യക്കാണിപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ കൃഷി ചെയ്ത് ഇതുവഴി നിങ്ങള്‍ക്കും വരുമാനം നേടാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



