കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; വാക് – ഇൻ – ഇന്റർവ്യൂ

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആന്റ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് സെന്ററിന് കീഴിലുള്ള എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി കോഴ്‌സിന് മണിക്കൂർവതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഏപ്രിൽ 22-ന് നടക്കും. രണ്ടൊഴിവാണുള്ളത്. യോഗ്യത : 1. അസിസ്റ്റന്റ് പ്രൊഫസർ – 55 ശതമാനം മാർക്കോടെയുള്ള എം.എ. എപ്പിഗ്രാഫി / എം.എ. മ്യൂസിയോളജി / എം.എ. മാനുസ്ക്രിപ്റ്റോളജി + പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്., 2. അസിസ്റ്റന്റ് പ്രൊഫസർ – 55 ശതമാനം മാർക്കോടെയുള്ള എം.എ. ആർക്കിയോളജി + പി.എച്ച്.ഡി. / നെറ്റ് / ജെ.ആർ.എഫ്.. ഉയർന്ന പ്രായപരിധി : 64 വയസ്. യോഗ്യരായവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 22-ന് രാവിലെ 11.30-ന് കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയിൽ ഹാജരാകണം. ഫോൺ : 0494 2407608.

അനുശോചിച്ചു

പ്രഗത്ഭ ഭാഷാശാസ്ത്രകാരനും പഠനവകുപ്പ് മുൻ മേധാവിയുമായിരുന്ന ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ നിര്യാണത്തില്‍ കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പ് അനുശോചിച്ചു. മലയാളത്തിലെ ഭാഷാശാസ്ത്ര, ഭാഷാചരിത്ര വ്യാകരണപഠനമേഖലകൾക്ക് തീരാനഷ്ടമാണ് ഈ വിയോഗമെന്ന് പഠനവകുപ്പ് അനുശോചനക്കുറിപ്പിൽ അറിയിച്ചു.

പഠനക്കുറിപ്പുകൾ തപാൽ മുഖേന നൽകും

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ 2023-ൽ പ്രവേശനം നേടിയ യു.ജി. വിദ്യാർഥികളുടെ അഞ്ച്, ആറ് സെമസ്റ്റർ പഠനക്കുറിപ്പുകൾ തപാൽ മുഖേന അയച്ചു നൽകും. പ്രവേശന സമയത്ത് നൽകിയ അഡ്രസിലോ ഫോൺ നമ്പറിലോ മാറ്റമുള്ളവർ അത് ശരിയാക്കുന്നതിനായി ഏപ്രിൽ 20-ന് മുൻപായി കൃത്യമായി അപേക്ഷ, ഐ.ഡി. കാർഡിന്റെ പകർപ്പ്, 140/- രൂപയുടെ ചലാൻ എന്നിവ സഹിതം sdeenquirysection@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407356, 2400288.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. എൻവിറോൺമെന്റൽ സയൻസ് നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.കോം, എം.എസ് സി. – അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരി ച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top