കണ്ണമംഗലത്തെ വാറ്റ്‌ കേന്ദ്രത്തില്‍ എക്‌സൈസ്‌ റെയ്‌ഡ്‌: 115 ലിറ്റർ കോട പിടികൂടി

വേങ്ങര:  കണ്ണമംഗലത്തെ വ്യാജവാറ്റ്‌ കേന്ദ്രത്തില്‍ എക്‌സൈസ്‌ റെയ്‌ഡ്‌. 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ്‌ കണ്ണമംഗലം വട്ടപൊന്ത ലാവോട് നിന്നും  ചാരായ നിർമാണത്തിനായി പാകപ്പെടുത്തിയ  കോടയും വാറ്റുപകരണങ്ങളും പ്രിവൻ്റീവ് ഓഫീസർ   ടി പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയത്‌..

കഴിഞ്ഞ രണ്ടാഴച്ചക്കിടെ പരപ്പനങ്ങടി എക്സൈസ് വ്യത്യസ്ത കേസുകളിലായി   425 ലിറ്ററോളം  വ്യാജ ചാരായ നിർമാണ കേസുകൾ കണ്ടെത്തിയിരുന്നു. ലോക്ക് ഡൗൺ മൂലം മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാതായതോടെ ഈ മേഖലകളിൽ വ്യാജമദ്യമെത്തുന്നതായുള്ള രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, സാഗിഷ് സി, സുഭാഷ് ആർ യു, വനിത ഓഫീസർ സിന്ധു പി, ഡ്രൈവർ വിനോദ് തുടങ്ങിയവരും പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top