പരപ്പനങ്ങാടിയില്‍ എടിഎം തകര്‍ത്തു; വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നേരേയും ആക്രമണം

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കും എടിഎം കൗണ്ടറിന്‌ നേരേയും ആക്രമണം. ബുധനാഴ്‌ച അര്‍ദ്ധരാത്രിയിലാണ്‌ ആക്രമണം നടന്നത്‌. പരപ്പനങ്ങാടി പയിനിങ്ങനിലെ പെട്രോള്‍ പമ്പിന്‌ പിറകിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കനാറാ ബാങ്കിന്റെ എടിഎം കൗണ്ടറാണ്‌ തകര്‍ത്തത്‌. കൂടാതെ ജംങ്‌ഷനിലുള്ള രണ്ട്‌ ടെക്‌സറ്റൈല്‍സുകളുടെ മുന്‍വശത്തെ ഗ്ലാസുകൊണ്ട്‌ നിര്‍മ്മിച്ച ഡിസ്‌പ്ലേ കൗണ്ടറും തകര്‍ത്തിട്ടുണ്ട്‌.

സാമൂഹ്യവിരുദ്ധരാണ്‌ സംഭവത്തിന്‌ പിറകിലെന്ന്‌ സംശയിക്കുന്നു. പരപ്പനങ്ങാടി പോലീസ്‌ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്‌.

Share news
error: Content is protected !!
Scroll to Top