അനധികൃതമായി സൂക്ഷിച്ച പടക്കം പിടിച്ചെടുത്തു

HIGHLIGHTS : Illegally stored firecrackers seized

malabarinews

കല്‍പ്പറ്റ: അനധികൃതമായി സൂക്ഷിച്ച പടക്കം പിടികൂടി. കല്‍പ്പറ്റയിലെ ജില്ലാ ഹോള്‍സെയില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 950 കിലോയോളം വരുന്ന പടക്കം പിടിച്ചെടുത്തത്.

sameeksha

ലൈസന്‍സ് അനുസരിച്ച് 450 കിലോഗ്രാം ചൈനീസ് പടക്കവും 50 കിലോയോളം നിര്‍മിത പടക്കവും സൂക്ഷിക്കാനുള്ള അനുമതിയാണുണ്ടായിരുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ പടക്കം കണ്ടെത്തിയതില്‍ ലൈസന്‍സിയായ കേണിച്ചിറ താഴെമുണ്ട് പുതുശ്ശേരി വീട്ടില്‍ പി ജെ ജീമോനെ(48)തിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ചന്ദ്രന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ജില്ലയില്‍ നിയമവിരുദ്ധമായി എക്‌സ്‌പ്ലോസീവ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് കണ്ടെത്താന്‍ വ്യാപകമായി പരിശോധന നടത്തിവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!