Section

malabari-logo-mobile

വീട്ടില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗ്; വാഴക്കാട് സ്വദേശി പിടിയില്‍

HIGHLIGHTS : A youth from Vazhakad was arrested for illegally operating a gas refilling station at his home without following safety standards.

തേഞ്ഞിപ്പലം: അനധികൃതമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തിവന്ന വാഴക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ഷാഫി (34)യെയാണ് വാഴക്കാട് പോലീസും DANSAF ടീമും ചേര്‍ന്ന് പിടികൂടിയത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍ നിന്നും പണം കൊടുത്ത് സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിലേക്ക് റീഫില്‍ ചെയ്ത് കൂടിയ വിലക്ക് വില്പന ചെയ്തു വരികയായിരുന്നു.

3 വര്‍ഷത്തോളമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം പഠിക്കുന്ന മദ്രസയുടെ തൊട്ടടുത്താണ് ഇയാള്‍ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത് .റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിണ്ടറുകളും 4 കംപ്ര സിംഗ് മിഷീനുകള്‍, 5 ഓളം ത്രാസുകള്‍, നിരവധി വ്യാജ സീലുകളും സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി ദുരുപയോഗം ചെയ്ത് ആണ് ഇയാള്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇതിനെതിരെ KSEB കെഎസ്ഇബി വിജിലന്‍സ് യൂണിറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടിനോട് ചേര്‍ന്ന് മദ്രസയുടെ മതിലിനോട് ചേര്‍ന്ന് ചെറിയ ഷെഡ് നിര്‍മ്മിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കൂലിക്ക് നിര്‍ത്തി വളരെ അശ്രദ്ധമായാണ് ഇയാള്‍ റീഫില്‍ പ്രവര്‍ത്തി ചെയ്തു വന്നിരുന്നത്. ചെറിയ ഒരു അശ്രദ്ധയുണ്ടായാല്‍ കിലോമീറ്ററോളം നാശനഷ്ടം ഉണ്ടാക്കാന്‍ ശേഷിയുള്ള സിലിണ്ടറുകളുടെ ശേഖരം ഇവിടെ ഉണ്ടായിരുന്നു.ഇയാള്‍ക്ക് സിലിണ്ടറുകള്‍ ലഭ്യമായ ഉറവിടത്തെക്കുറിച്ചും മറ്റും അന്വേഷിക്കുന്നതിനും കൂടുതല്‍ അന്വേഷണം നടത്തുന്നതിനും കസ്റ്റഡിയില്‍ വാങ്ങും .

sameeksha-malabarinews

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലിന,എസ്‌ഐ വിജയരാജന്‍, എന്നിവരുടെ നേതൃത്വത്തില്‍ DANSAF ടീം അംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന്‍ , എന്നിവര്‍ക്ക് പുറമെ വാഴക്കാട് സ്റ്റഷനിലെ . എസ്‌ഐ സുരേഷ് കുമാര്‍, എഎസ്‌ഐ പ്രഭ, എസ് സി പി ഒ നന്ദകുമാര്‍,സിപിഒമാരായ നിധീഷ്, ശിഹാബ്, സമ്മാസ് ,അജയകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!