HIGHLIGHTS : Illegal small-scale fishing; Action taken against boats in Tanur
താനൂർ : ട്രോളിങ് നിരോധനത്തിൻ്റെ മറവിൽ അനധികൃതമായി ചെറുമത്സ്യബന്ധനം നടത്തിയ വള്ളത്തിനെതിരെ നടപടി സ്വീകരിച്ചു. താനൂർ ഒട്ടുപുറംപാലത്തിന് താഴെ ചെറുമത്സ്യബന്ധനം നടത്തി വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി എഡിഎഫ് ടി ആർ രാജേഷിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് 19 പെട്ടി ചെറിയ അയില മത്സ്യം പിടിച്ചെടുത്തത്.
മീനുകളുടെ പ്രജനനകാലമായ ട്രോളിങ് സമയങ്ങളിൽ ചെറുമീൻ പിടിക്കുന്നത് കെഎംഎഫ്ആർ പ്രകാരം പിഴ ചുമത്താവുന്ന കുറ്റമാണ്.

പരപ്പനങ്ങാടി, താനൂർ പൊന്നാനി ഹാർബറുകളിൽ പരിശോധന കർശനമാക്കിയതിനാലാണ് ഒട്ടുംപുറം ഭാഗത്ത് മീൻ കൊണ്ടുവരാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പെട്രോളിങ് ശക്തമാക്കുമെന്ന് പൊന്നാനി എഡിഎഫ് അറിയിച്ചിട്ടുള്ളതാണ്.
എഫ് ഒ സ്നേഹാ ജോർജ്, മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങ് സിപിഒ ഋതുൽരാജ്, സീഗാർഡ് നാസർ, ഫൈസൽ, അബ്ദുറഹിമാൻ അലി അക്ബർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു