HIGHLIGHTS : Hunting with unlicensed gun; 2 arrested
അരീക്കോട്: കക്കാടംപൊയിൽ വെണ്ടേക്കുംപൊയിലിൽ ലൈസൻസില്ലാത്ത തോക്കുമായി നായാട്ടിനിറങ്ങിയ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം കൊളത്തൂർ സ്വദേശ മുഹമ്മദാലി, ഹംസ എന്നിവരെയാണ് കൊടുമ്പുഴ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വെണ്ടേക്കുംപൊയിൽ ഭാഗത്തെ പരിശോധനക്കിടെ വെടിയൊച്ച കേട്ടാണ് വനം ഉദ്യോഗസ്ഥർ ഈ ഭാഗത്തെത്തിയത്. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് മലാനെ (സാമ്പാർ ഡിയർ)യാണ് വേട്ടയാടിയത്. തോക്കും തിരകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. പ്രദേശവാസിയടക്കം ആറുപേർകൂടി സംഘ ത്തിലുണ്ടായിരുന്നെന്ന് പിടിയി ലായവർ മൊഴി നൽകിയിട്ടുണ്ട്.
എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി സലീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ദിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം പി മുനീറുദ്ധീൻ, അരുൺപ്രസാദ്, ആകാശ് ചന്ദ്രൻ, വി അജയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു