കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

HIGHLIGHTS : Tribal youth injured in wild elephant attack

എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ മാതന്റെ മകൻ സതീഷനാ (28)ണ് പരിക്കേറ്റത്. ഇയാളെ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വ വൈകിട്ട് അഞ്ചോടെ അളക്കൽ നഗറിനു സമീപം വനത്തിലാണ് സംഭവം. കൂട്ടുകാരൻ ഗിരീഷുമൊത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു.

ഇരുവരും ചിതറി ഓടുന്നതിനിടെ ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. ഓടുന്നതിനിടെ കുഴിയിൽ വീണും പരിക്കേറ്റു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!