HIGHLIGHTS : illegal fishing; The boat was captured
ബേപ്പൂര്‍: നിയമവിരുദ്ധമായി രാത്രികാല മീന്‍ പിടിത്തത്തിലേര്‍പ്പെട്ട ബോട്ടും മത്സ്യവും ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ശിവ പാര്‍വതി’ ബോട്ടാണ് കൊയിലാണ്ടിയില്‍ നിന്ന് പിടികൂടിയത്.
ബോട്ടിലെ മീന്‍ ഹാര്‍ബറിലെത്തിച്ച് ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഉടമക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടിയെടുത്തു.
ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീര്‍, അസി. രജിസ്ട്രാര്‍, മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് ഫിഷറീസ് ഗാര്‍ഡുമാരായ കെ കെ ഷാജി, കെ ജിതിന്‍ദാസ്, റെസ്‌ക്യു ഗാര്‍ഡുമാരായ കെ നിധീഷ്, പി സുമേഷ് എന്നിവര്‍ പരി ശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു