HIGHLIGHTS : 2 people arrested with one and a half kilos of ganja
എടക്കര: വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര ക്കിലോ കഞ്ചാവുമായി രണ്ടുപേരെ എട ക്കര പൊലീസും ഡാ ന്‍സാഫ് ടീമും ചേര്‍ ന്ന് പിടികൂടി. ചുങ്ക ത്തറ അണ്ടിക്കുന്ന് സ്വദേശികളായ ഏലായി അബ്ദുള്‍ അസീസ്(30), കുരിക്കള്‍ കള ത്തില്‍ ഫൈസല്‍(44) എന്നിവ രെയാണ് എടക്കര എസ്‌ഐ പി ജയകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ബുധന്‍ രാത്രി 8.30ന് ചുങ്കത്തറ ഷാഫിപ്പടിയി ല്‍വച്ചാണ് പ്രതികളെ പിടികൂടി യത്. സ്‌കൂട്ടറില്‍ കഞ്ചാവ് കൈമാ റാന്‍ എത്തിയതായിരുന്നു ഇവര്‍. ഒരു മാസംമുമ്പ് നിരോ ധിത പുകയില ഉല്‍പ്പന്നങ്ങളുമാ യി പിടിയിലായ അബ്ദുള്‍ അസീ സിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറും കസ്റ്റ ഡിയിലെടുത്തു. പ്രതികളെ നില മ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സീനിയര്‍ സി പിഒ സാബിര്‍ അലി, സിപിഒ നജ്മുദ്ദീന്‍, എന്നിവരും ഡാന്‍ സാഫ് അംഗങ്ങളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു