അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍

HIGHLIGHTS : Sports Minister V Abdurrahman said Argentina team will come to Kerala

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധി സംഘം ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍.
അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും ചര്‍ച്ചയില്‍ ധാരണയായെന്ന് കായിക മന്ത്രി അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കായിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയായെന്ന് മന്ത്രി അറിയിച്ചു. സ്‌പെയിനിലെ ഹൈ പെര്‍ഫോമന്‍സ് ഫുട്‌ബോള്‍ സെന്ററുകള്‍ സംഘം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ നിലവിലുള്ള സെന്ററുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും കായിക മികവിനോടൊപ്പം ഇതിനോടനുബന്ധിച്ച സോഫ്റ്റ് സ്‌കില്‍ മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ചയായി.

sameeksha-malabarinews

കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരെ എല്ലായ്‌പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി എഎഫ്എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്നതും ചര്‍ച്ച ചെയ്തു. ഫെഡറേഷന്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുമെന്ന് എഎഫ്എ പ്രസിഡന്റ് അറിയിച്ചു. ഫുട്‌ബോള്‍ അക്കാദമികള്‍ സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള താത്പര്യവും യോഗത്തില്‍ എഎഫ്എ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!