HIGHLIGHTS : Illegal constructions near mittayi theruvu in Kozhikode were demolished
കോഴിക്കോട് :മിഠായിത്തെരുവിനു സമീപം കിഡ്‌സണ്‍ കോര്‍ണ്ണറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ പൊളിച്ചുനീക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
താല്‍ക്കാലിക നിര്‍മാണത്തിന് പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാര്‍ക്കിങ് പ്ലാസ നിര്‍മാണത്തിനായി മലബാന്‍ മാന്‍ഷന്‍ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോര്‍പ്പറേഷന്റെ അനുമതിയോടെ കിഡ്‌സണ്‍ കോര്‍ണ്ണറില്‍ കോംട്രസ്റ്റ് മതിലിനോട് ചേര്‍ന്ന റോഡരികില്‍ കടമുറികള്‍ നിര്‍മിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.നേരത്തെ ഈ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു.കഴിഞ്ഞ ഡിസംബര്‍ 28 ഓടെ പഴയ കെട്ടിടത്തില്‍ നിന്നും വ്യാപാരികള്‍ മാറണമെന്ന ഉത്തരവ് ഉണ്ടായിരുന്നു.

താല്‍ക്കാലിക കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയുടെ മറവില്‍ കരാറുകാരന്‍ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു