Section

malabari-logo-mobile

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

HIGHLIGHTS : High Court quashed the ban on plastic carry bags

കൊച്ചി :പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി . ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ആയിരുന്നു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് .ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ 60 ജി എം താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചത്. ഇതുസംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു .ഇക്കാര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനുള്ള അധികാരം എന്ന് കോടതി നിരീക്ഷിച്ചു.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയസംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് ഇറക്കിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!