ഇളയദളപതി വിജയുടെ നാല്‍പ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കിന്ന് സൗജന്യ ബസ് യാത്ര.
കൊയിലാണ്ടിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ ആയ ദളപതി നന്‍പന്‍സ് കൊയിലാണ്ടിയും സ്വകാര്യ ബസ്സുടമകളും ചേര്‍ന്നാണ് ഇങ്ങനെയൊരു പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊയിലാണ്ടി – വടകര റൂട്ടില്‍ ഓടുന്ന അരീക്കല്‍, സേജോഷ് എന്നീ സ്വകാര്യ ബസുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് സൗജന്യ യാത്ര ഒരുക്കിയത്.
‘ദളപതി വിജയ് യുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര’ എന്നഴുതിയ ഫ്‌ളെക്‌സ് ബസിനുമുന്നില്‍ തൂക്കിയാണ് ഇന്നത്തെ യാത്ര. വിദ്യാര്‍ത്ഥികള്‍ കൗതുകത്തോടെയാണ് ഈ പ്രവൃത്തിയെ വരവേറ്റത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



