യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുത്.

വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടന്നുവരികയാണ്.

സംസ്ഥാനത്ത് പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരു കോടി മുതല്‍ രണ്ട് കോടി രൂപ വരെയാണ് വാര്‍ഷിക വരുമാനം എന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ യൂട്യൂബര്‍മാര്‍ വരുമാനത്തിന് അനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം

Share news
error: Content is protected !!
Scroll to Top