Section

malabari-logo-mobile

സൗജന്യ പി എസ് സി പരിശീലനം

HIGHLIGHTS : Free PSC Training

പരപ്പനങ്ങാടി :സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പരപ്പനങ്ങാടി മലബാര്‍ കോ -ഓപ്പറേറ്റീവ്‌
കോളേജില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപ കേന്ദ്രത്തില്‍
പി എസ് സി മത്സര പരീക്ഷകളെഴുതുന്ന  ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജൂലൈ 8 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.
ഒ ബി സി വിഭാഗത്തിൽ പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.

താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം മലബാര്‍  കോ ഓപ്പറേറ്റീവ്‌ കോളേജ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും.

sameeksha-malabarinews

വിവരങ്ങൾക്ക്:-
മലബാർ സഹകരണ കോളേജ്, പരപ്പനങ്ങാടി
04942 413333,
04942 963330, 9446413333

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!