ഐ.എച്ച്.ആര്‍.ഡി പ്ലസ്‌വണ്‍ സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്‌നിക് ഹോസ്റ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്വ്ണ്‍ ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂപ്പില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍  ജുലൈ 3 ന്‌ നടക്കും. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം നേടാം.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സിയും ആധാര്‍ കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോകളുമായി രാവിലെ പത്ത് മണിക്ക് സ്‌കൂളില്‍ നേരിട്ടെത്തണം. എസ്.സി/എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി- എച്ച് വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  സ്‌കൂള്‍ ഓഫീസുമായോ 04933-225086, 8547021210, 9847433023 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top