Section

malabari-logo-mobile

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും;സംവിധായകന്‍ രഞ്ജിത്ത്

HIGHLIGHTS : If the party says so, it will contest; Director Ranjith

കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. സ്ഥാനാര്‍ത്ഥിയാകുന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്. പാര്‍ട്ടി തീരുമാനം അനുസരിച്ച് ബാക്കി തീരുമാനം എടുക്കും.

സിനിമയാണ് കര്‍മമേഖലയെന്നും സിനിമയില്‍ 33 വര്‍ഷമായി. നിലവില്‍ സിനിമയൊന്നും ചെയ്യുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് നോര്‍ത്തില്‍ പതിഞ്ച് വര്‍ഷമായി പ്രദീപ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതു പാര്‍ട്ടിയുടെ തീരുമാനമാണെന്നും പ്രദീപിനെ പോലെ പ്രാപ്തനായ ഒരു ഭരണാധികാരിയെ കോഴിക്കോട് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെയാണ് കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!