ഇടുക്കിയില്‍ ഒരുവീട്ടിലെ നാലുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ഇടുക്കിയില്‍ വണ്ണപ്പുറത്തിന് സമീപത്തെ ഒരു വീട്ടിലെ നാലുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍(52), ഭാര്യ സുശീല(50), മകള്‍ ആശാ

തൊടുപുഴ: ഇടുക്കിയില്‍ വണ്ണപ്പുറത്തിന് സമീപത്തെ ഒരു വീട്ടിലെ നാലുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍(52), ഭാര്യ സുശീല(50), മകള്‍ ആശാ കൃഷ്ണന്‍(21), മകന്‍ അര്‍ജുന്‍(18) എന്നിവരെയാണ് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

ഇവരെ മൂന്ന് ദിവസമായി കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി നോക്കിയപ്പോഴാണ് ഭിത്തിയിലും തറയിലും രക്തക്കറ കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തൊടുപുഴ തഹസില്‍ദാറിന്റെയും സ്ഥലം എസ് പിയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ആദ്യം രണ്ടു മക്കളുടെ മൃതദേഹവും പിന്നീട് ഗൃഹനാഥന്റെയും ഭാര്യയുടേയും മൃതദേഹവും കണ്ടെത്തുകയായിരുന്നു.

മരിച്ച കൃഷ്ണന്‍ കൃഷിചെയ്തുവരികയായിരുന്നു. ഇയാള്‍ മന്ത്രവാദം നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.