‘ഞാനിപ്പോള്‍ സര്‍ക്കാറിന്റെ മകളാണ്’ ഹനാന്‍

തിരുവനന്തപുരം : ഞാനിപ്പോള്‍ സര്‍ക്കാറിന്റെ മകളാണെന്ന് ഹനാന്‍. പഠിക്കാനായി മീന്‍ വില്‍പ്പന നടത്തിയതിന് സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തിന് ഇരയായ ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഒരു മകളുടെ സംരക്ഷണം തനിക്ക് തരും എന്ന് ഉറപ്പു നല്‍കിയതായും ഹനാന്‍ പറഞ്ഞു.

വളരെ ധൈര്യവും ആത്മവിശ്വാസവും തോന്നുന്നതായും ഇനി ഒരാളും തന്റെ മേല്‍ കൈവെക്കില്ലെന്നും ഒരു വെടിയുണ്ടയും എന്റെ നേരെ വരില്ലെന്ന് വിശ്വാസമുണ്ടെന്നും പഠനവും സുരക്ഷയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും നന്ദിയുമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭാ ജോര്‍ജിന്റെ കൂടെയാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

ഹനാന് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉറപ്പക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Share news
error: Content is protected !!
Scroll to Top