HIGHLIGHTS : Ideal Kadakassery wins Malappuram title for the thirteenth time

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാള്‍ ത്രോയില്‍ മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസിലെ എ കെ അനന്യ, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 300 മീറ്ററില്‍ കെ അഞ്ജലി, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഐഡിയല്‍ കടകശേരിയുടെ ഇ ആരുണി കൃഷ്ണ, ഷോട്ട്പുട്ടില്‍ പൂക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസിലെ കെ ഫാത്തിമ ഷെറിന്‍, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 5000 മീറ്റര്‍ നടത്തത്തില്‍ ഐഡിയലിന്റെ എം എസ് ശീതള്‍, ജാവലിന്‍ ത്രോയില്‍ ഐഡിയലിന്റെ ഐശ്വര്യ സുരേഷ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 400 മീറ്ററില്‍ ഐഡിയലിന്റെ എം പി ലിഖ്‌ന, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 300 മീറ്ററില്‍ ഐഡിയലിന്റെ അലന്‍ മാത്യു, ഡിസ്‌കസ് ത്രോയില്‍ കെ അജിത്ത്, 5000 മീറ്റര്‍ നടത്തത്തില്‍ കവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കെ കെ ജിതിന്‍ രാജ്, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 4 X 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ കാവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങള്‍, പോള്‍വാള്‍ട്ടില്‍ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ കെ ബാത്തിസ് അലി എന്നിവര്‍ക്കാണ് റെക്കോഡ്.
സമാപന സമ്മേളനത്തില്‍ കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് സമ്മാനം വിതരണംചെയ്തു. ഡോ. സക്കീര്‍ ഹുസൈന്‍, മജീദ് ഐഡിയല്‍, കാസിം, സക്കീര്‍, സ്വര്‍ണലത എന്നിവര്‍ സംസാരിച്ചു. മുന്‍ അത്ലീറ്റുകളെയും പരിശീലകരെയും വൈസ് ചാന്‍സലര്‍ ഉപഹാരം നല്‍കി ആദരിച്ചു.
