ഇടമലക്കുടിയിലുള്ളത് ചരിത്ര ബോധമില്ലാത്ത വിഡ്ഢികള്‍; ബിജെപി ജയത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം. മണി

ഇടുക്കി: ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതില്‍ പ്രദേശവാസികള്‍ക്കെതിരേ വിവാദ പ്രസ്താവന നടത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എം.എം. മണി.

‘ഇടമലക്കുടിയില്‍ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുകയാണ്..കൈപ്പത്തിയല്ല ബിജെപി. ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ… ഇനി അവര് വന്നങ്ങ് നന്നാക്കട്ടെ’, മണി പറഞ്ഞു.

ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലെ 9ാം വാര്‍ഡില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ചിന്താമണി ഒറ്റവോട്ടിനാണ് വിജയിച്ചത്. സി.പി.ഐ.എം സ്ഥാനാര്‍ഥി ശ്രീദേവി രാജമുത്തുവിനെയാണ് തോല്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ഏരിയാ സമ്മേളനത്തിലാണ് മണി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

സി.പി.ഐ.എമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തോടെയാണ് ഇടമലക്കുടിയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Share news
error: Content is protected !!
Scroll to Top