Section

malabari-logo-mobile

ജില്ലാ-അമേച്വര്‍ മീറ്റ് ആദ്യദിനം പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന് നാല് മെഡലുകള്‍

HIGHLIGHTS : Four medals for Parappanad Walkers Club on the first day of District-Amateur Meet

പരപ്പനങ്ങാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന 52-ാമത് മലപ്പുറം ജില്ലാ അമേച്വര്‍ അത് ലറ്റിക് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന് ഉജ്ജ്വല മുന്നേറ്റം.

പെണ്‍കുട്ടികളുടെ അണ്ടര്‍ 16 – 800 മീറ്റര്‍ വിഭാഗത്തില്‍ നിയ. എസിന് വെങ്കലവും, 5000 മീറ്റര്‍ അണ്ടര്‍ -23 വനിത വിഭാഗത്തില്‍ അനീന ഷെറിന് സില്‍വര്‍ മെഡലും, അണ്ടര്‍-23 200 മീറ്റര്‍ വനിത വിഭാഗത്തില്‍ മനീഷ റാനക്ക് വെങ്കലവും, അണ്ടര്‍-23 പുരുഷന്‍മാരുടെ ഹൈജമ്പ് മല്‍സരത്തില്‍ അസീം റഹ്മാന്‍ സ്വര്‍ണ്ണമെഡലും നേടി.

sameeksha-malabarinews

പരപ്പനങ്ങാടി ബി.ഇ.എം സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരപ്പനാട് വാക്കേഴ്‌സ് പരിശീലനം നടത്തുന്നത്. വാക്കേഴ്‌സ് ക്ലബ്ബിലെ എഎഫ്‌ഐ പ്രീ-ലെവല്‍ വണ്‍ അത് ലറ്റിക്‌സ് കോച്ചുമാരായ കെ.ടി വിനോദിന്റെയും, സി.പി ഉനൈസിന്റെയും കീഴിലാണ് കുട്ടികള്‍ പരിശീലനം നടത്തുന്നത്. 80-ഓളം ക്ലബ്ബുകള്‍ക്കിടയില്‍ പോയിന്റ് പട്ടികയില്‍ ആദ്യദിനത്തില്‍ 26 പോയിന്റോടെ ഏഴാം സ്ഥാനത്താണ് നില്‍ക്കുന്നത് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!