മിഗ് 21 ന് വിപുലമായ യാത്രയയപ്പ് നല്‍കി വ്യോമസേന

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായിരുന്ന മിഗ് 21 അറുപത് വര്‍ഷത്തെ സേവനത്തിന് ശേഷം വ്യോമസേനയോട് വിട പറഞ്ഞു. ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ് 21 നുവേണ്ടി ഒരുക്കിയത്.

1963 ല്‍ മിഗ് 21 നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനുവേണ്ടി ചണ്ഡീഗഢിനെ തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച 12.05 ന് മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി അവസാനത്തെ പറക്കല്‍ നടത്തി. തുടര്‍ന്ന് ലാന്‍ഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് നല്‍കിയത്. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചണ്ഡീഗഡില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉന്നത സൈനികര്‍,മുന്‍സൈനീകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇനി തേജസ് മാര്‍ക്ക് 1 എ വിമാനമാണ് മിഗ് 21 ന് പകരക്കാരനായി വ്യോമസേനയില്‍ എത്തുന്നത്.

1960കളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഇന്ന് പൂര്‍ണമാകുന്നത്. 1980കളുടെ തുടക്കത്തില്‍ ഇന്ത്യ മിഗ്-21 വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി രഹസ്യ പരീക്ഷണങ്ങള്‍ നടത്തി. ‘സൂപ്പര്‍ മിഗ് പ്രോജക്ട്’, ഇന്റര്‍സെപ്റ്റര്‍ വകഭേദങ്ങള്‍, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മോഡലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അതീവ രഹസ്യമായി തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top