കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു പരിക്കേറ്റ ഒന്നരവയസുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രംതൃശൂര്‍:ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്.

കഴിഞ്ഞ 22 ന് രാവിലെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വെച്ചാണ് അപകടം നടന്നത്. ഗേറ്റ് അടയക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top