മെക്‌സിക്കോ സിറ്റി: സ്തന വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ പതിനാലുവയസുള്ള പെണ്‍കുട്ടക്ക് ദാരുണാന്ത്യം. മെക്‌സിക്കോയിലെ ഡുറാന്‍ഗോയിലെ പലോമ നിക്കോള്‍ അരെല്ലാനോ എസ്‌കോബെഡോ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സെപ്റ്റംബര്‍ 20-നായിരുന്നു സംഭവം. പിതാവിന്റെ അറിവില്ലാതെ അമ്മയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. പിതാവ് കാര്‍ലോസ് അരെല്ലാനോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അമ്മയുടെ കാമുകനായ പ്ലാസ്റ്റിക് സര്‍ജനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് പോലീസ് കേസെടുത്തു
കോവിഡ് ബാധിച്ചാണ് കുട്ടി മരിച്ചതെന്നായിരുന്നു പിതാവിനെ ബോധിപ്പിച്ചരുന്നത്. എന്നാല്‍ കുട്ടിയുടെ സംസ്‌കാര ചടങ്ങിനിടെ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പിതാവു ബന്ധുക്കളും കാര്യങ്ങള്‍ അന്വേഷിക്കുന്നതും ഈ സംഭവം അറിയുന്നതും.
സംഭവത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജനായ വിക്ടറിനെ മെക്‌സിക്കന്‍ കൗണ്‍സില്‍ ഓഫ് പ്ലാസ്റ്റിക്, എസ്‌തെറ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി താല്‍ക്കാലികമായി പ്രാക്ടീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളില്‍ സെറിബ്രല്‍ എഡീമ (തലച്ചോറിന്റെ വീക്കം), ശ്വാസകോശത്തിന് കേടുപാടുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകു എന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



