ഞാന്‍ മരിച്ചിട്ടില്ല; വ്യാജവാര്‍ത്തയില്‍ പ്രതികരിച്ച് ടി എസ് രാജു

താന്‍ അന്തരിച്ചെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പരന്നതോടെ പ്രതികരണവുമായി സിനിമാ താരം ടിഎസ് രാജു. ഞാന്‍ അന്തരിച്ചിട്ടില്ല. പൂര്‍ണ്ണ ആരോഗ്യത്തടോ ഇരിക്കുകയാണെന്നും വ്യക്തമാക്കി താരം തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു.

താന്‍മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കണ്ട് രാവിലെ മുതല്‍ ഫോണ്‍വിളിയുടെ ബഹളമായിരുന്നെന്ന് അദേഹം പറഞ്ഞു. വാര്‍ത്തകണ്ട് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലായിരുന്നു. കഴിഞ്ഞദിവസമാണ് വ്യാജമരണവാര്‍ത്ത പരന്നത്.

ഇന്നലെ ആറുമണിക്ക് തന്റെ സ്‌നേഹിതന്റെ മകള്‍ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് താന്‍ കാര്യമറിയുന്നതെന്നും സോഷ്യല്‍ മീഡിയ അധികം താന്‍ ഉപയോഗിക്കാത്തതുകൊണ്ട് ഇത് അറിഞ്ഞില്ല.താന്‍ മരിച്ചിട്ടില്ലെന്ന് ആ മോളെ പറഞ്ഞ് സമാധാനിപ്പിച്ചു.പിന്നെ ഫോണുകളുടെ പ്രവാഹമായിരുന്നുവെന്നും അദേഹം പറഞ്ഞു.

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ താരമാണ് ടി എസ് രാജു. ജോക്കര്‍ എന്ന സിനിമയിലെ സര്‍ക്കസ് നടത്തിപ്പിക്കാരന്‍ ഗോവിന്ദന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top