വിദ്യാര്‍ത്ഥികള്‍ കടലുണ്ടി പബ്ലിക്ക് ലൈബ്രറി സന്ദര്‍ശിച്ചു

കടലുണ്ടി : വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി കടലുണ്ടി എ.എം. എല്‍.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കടലുണ്ടി പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ചു.

ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി വിദ്യാര്‍ത്ഥികളെ മധുരം നല്‍കി സ്വീകരിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ അദ്ധ്യാപകന്‍ എ.കെ.റഷീദ് അഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

പ്രധാനാദ്ധ്യാപകന്‍ ബരീഷ്, അദ്ധ്യാപകരായ
വി.പി.സതി, വി. അംബിക ദേവി, പി.വി.ഹസീന, എന്‍. മുഹമ്മദ് ബഷീര്‍, പ്രജീഷ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം. എം. മഠത്തില്‍ അധ്യക്ഷത വഹിച്ചു. സിദ്ധാര്‍ത്ഥന്‍ പുളിക്കല്‍, മുസ്തഫ കേളപ്പാട്ടില്‍, ടി. പി റഫീഖ്, സി.ഷംസുദ്ധീന്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top