ഇറക്കിവിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ വരാനും ഞാന്‍ പട്ടിയല്ല: ഗൗരിയമ്മ

gouriyammaആലപ്പുഴ: സി പി എം ഇറക്കി വിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ വരാനും താന്‍ പട്ടിയല്ലെന്ന് ജെ എസ് എസ് അദ്ധ്യക്ഷ കെ ആര്‍ ഗൗരിയമ്മ. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിപിഎമ്മിലേക്ക് ഇനി ഇല്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.

തന്നെ ആരും സി പി എമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഗൗരിയമ്മ ഇപ്പോള്‍ പറയുന്നത്. ഇറക്കി വിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ വരാനും താന്‍ വളര്‍ത്തു പട്ടിയെല്ലെന്നും ഗൗരിയമ്മ പ്രതികരിച്ചു.

ജെ എസ് എസ് നിലവില്‍ ഇടതു മുന്നണിയിലെ ഘടകകക്ഷി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഘടകകക്ഷിയാക്കിയിട്ടില്ല. ഇടതുമുന്നണിയുടെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നത് സി പി എം മാത്രമല്ലെന്നും ഗൗരിയമ്മ പറഞ്ഞു.

സി പി എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഗൗരിയമ്മയുടെ പ്രതികരണം വന്നിരിക്കുന്നത്. ഗൗരിയമ്മയെ സി പി എമ്മിലേക്ക് എടുക്കാന്‍ നേതൃത്വത്തിന് എതിര്‍പ്പില്ല. ഒപ്പമുള്ള എല്ലാവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന വേണമെന്ന ഗൗരിയമ്മയുടെ നിലപാടാണ് സി പി എമ്മിനെ കുഴയ്ക്കുന്നത്.

Share news
error: Content is protected !!
Scroll to Top