Section

malabari-logo-mobile

ജപ്പാനില്‍ ശക്തമായ ഭൂചലനം

HIGHLIGHTS : ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ അതിശക്തമായ ഭൂചലനം. ഹൊന്‍ഷു ദ്വീപിലാണു റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്നു

la-japan-earthquake001ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ അതിശക്തമായ ഭൂചലനം. ഹൊന്‍ഷു ദ്വീപിലാണു റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്നു യു എസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു.

ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീടത് പിന്‍വലിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു തീരപ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.

sameeksha-malabarinews

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഹൊന്‍ഷു ദ്വീപില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 1.3 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. കൂടാതെ ഒരു ന്യൂക്ലിയര്‍ പ്ലാന്റും ഈ മേഖലയില്‍ ഉണ്ട്. എന്നാല്‍ പ്ലാന്റിന് കേടുപാടൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

2011 മാര്‍ച്ചില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടര്‍ ചലനമാണ് ഇതെന്നാണ് ജപ്പാനീസ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ നിഗമനം. പസവിക്ക് തീരത്ത് സുനാമി ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കടലിലേക്ക് ഇറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് സാധ്യതയില്ല എന്നാണ് ഹവായിയിലെ പസഫിക് സൂനാമി വാണിംഗ് സെന്റര്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!