സോഷ്യല്‍ മീഡിയയില്‍ ഒരൊറ്റ ദിവസംകൊണ്ട് താരമായി മാറിയ ഒരു 52 -കാരി കണ്ണൂര്‍ ആലക്കോട് സ്വദേശിനിയായ ചന്ദ്രികേച്ചി. ചന്ദ്രികേച്ചിയുടെ മുഖം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പരിചിതമായി. രണ്ടു മൂന്ന് ദിവസമായുള്ള സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വീണ്ടും തന്റെ ജോലിയുടെ തിരക്കിലേക്ക് ചന്ദ്രികേച്ചി തിരിച്ചുപോയിരിക്കുന്നു. ആലക്കോടുള്ള മിയബെല്ല ബ്യൂട്ടി കെയര്‍ സെന്റര്‍ നടത്തുകയാണ് ജിന്‍സി. വീട്ടില്‍ ജോലി ചെയ്യുന്ന ചന്ദ്രികേച്ചിയെ മേക്കോവര്‍ നടത്തിയ ജിന്‍സി പറയുന്നത് അപ്രതീക്ഷിതമായൊരു ഹിറ്റ് മേക്കോവര്‍ നടത്തിയതിനെ കുറിച്ചാണ്. ഏറെ സമയമെടുക്കുന്ന വര്‍ക്ക് ആയതിനാല്‍ സമയം കിട്ടിയപ്പോ, ഞങ്ങള്‍ ഒരു സര്‍പ്രൈസായി ചേച്ചിയെ സന്തോഷിപ്പിക്കാന്‍ ചെയ്തതായിരുന്നു. ആ വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം. ഇത്രയും നല്ല പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും സംഭവം ഹിറ്റായതില്‍ ഞാനും ചന്ദ്രികേച്ചിയും വലിയ ഹാപ്പിയാണെന്നും ജിന്‍സി രഞ്ജു പറഞ്ഞു.
എന്തായാലും തനിക്ക് കിട്ടിയ സ്‌നേഹത്തില്‍ ഏറ്റവും വലുതായി ചന്ദ്രികേച്ചി കാണുന്നത്, ആരും തട്ടിക്കൊണ്ടുപോകാതെ നോക്കണമെന്ന ഭര്‍ത്താവിന്റെ കമന്റാണ്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ അണിഞ്ഞൊരുങ്ങാന്‍ കഴിയാത്ത താന്‍, മേക്കപ്പ് ചെയ്ത് ഇറങ്ങിയപ്പോള്‍ കണ്ട ആ രൂപം വലിയ സന്തോഷവും ആത്മവിശ്വസവും നല്‍കിയെന്നാണ് ചന്ദ്രികേച്ചി പറയുന്നത്.
വീട്ടില്‍ ജോലിയൊക്കെ ചെയ്യുന്ന ചന്ദ്രികേച്ചി ഞങ്ങളുടെ കുടുംബാഗത്തെ പോലെയാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നതിനൊപ്പം ഇടയ്ക്ക്, വൃത്തിയാക്കാന്‍ കടയിലും ചേച്ചി വരാറുണ്ട്. ചേച്ചി. എന്നെയും സുന്ദരിയാക്കാമോ എന്ന് ചോദിക്കാറുമുണ്ട്. ഒരു ഞായറാഴ്ച ദിവസം കടയിലേക്ക് പോകണ്ടേയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍, ചന്ദ്രികേച്ചി റെഡിയാണെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്കൂര്‍ എടുത്താണ് ജോലി പൂര്‍ത്തിയാക്കിയത്. കണ്ടപ്പോള്‍ താന്‍ തന്നെയാണോ എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു ചന്ദ്രികേച്ചി പറഞ്ഞത്. മോക്കോവര്‍ കഴിഞ്ഞപ്പോള്‍ ചേച്ചി തന്നെ പല പോസില്‍ നിന്ന് ചിത്രങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ആ ഊര്‍ജം കണ്ടപ്പോള്‍ ഞങ്ങള്‍ക്കു തന്നെ അത്ഭുതം തോന്നി. ചിത്രത്തിലെ പോസുകളൊന്നും ചേച്ചിയൊക്കൊണ്ട് ഞങ്ങള്‍ ചെയ്യിച്ചതല്ല, എല്ലാം ഇഷ്ടപ്രകാരം നിന്ന് എടുപ്പിക്കുകയായിരുന്നു.
View this post on Instagram
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



