തൊഴിലവസരങ്ങൾ; ഡോക്ടര്‍, ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, അഭിഭാഷക നിയമനം

ഡോക്ടര്‍ നിയമനം

പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി യിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും ഇ ഹെല്‍ത്ത് ഒ.പിയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിതസമത്ത് എത്തിച്ചേരണം.

പരിശീലകരെ നിയമിക്കുന്നു

മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനു കീഴില്‍ പരിശീലനം നല്‍കുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്‌ക്കരണം എന്നീ ട്രേഡുകളില്‍ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എന്‍.സി.വി.ടി, കെ.ജി.ടി.ഇ കോഴ്‌സുകള്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനമാണ്. അപേക്ഷകര്‍ jssmlpm@gmail.com എന്ന ഇ മെയിലിലോ ജനശിക്ഷണ്‍ സന്‍സ്ഥാന്‍, നിലമ്പൂര്‍ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04931221979 എന്ന നമ്പറില്‍ ലഭിക്കും.

ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, അഭിഭാഷക നിയമനം

കേരള സംസ്ഥാന യുവജന കമ്മീഷനു കീഴില്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, അഭിഭാഷകര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. എം.സി.എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് /ഡിപ്ലോമയാണ് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിനു വേണ്ട യോഗ്യത. ഒരു ഒഴിവാണുള്ളത്. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. കണ്ടന്റ് റൈറ്റിങ്, വെബ് ഡിസൈനിങ് ,ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനവും വേണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷക വൃത്തിയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അഭിഭാഷക തസ്തികയിലേക്ക് വേണ്ട യോഗ്യത. രണ്ട് ഒഴിവാണുള്ളത്. തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വെച്ച് ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും ,പകര്‍പ്പും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0471-2308630 എന്ന നമ്പറില്‍ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top