വയനാട്: ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവെനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ബിന്ദു(49), മകന്‍ ബേസില്‍(28) എന്നിവരെ ഷാജി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഷാജി കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുടംബപ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാന്‍ ഷാജുവിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നതായും പറയുന്നു.
ഇവരുടെ മകള്‍ യു കെയിലായിരുന്നു. രണ്ടുദിവവസം മുന്‍പ് നാട്ടിലെത്തിയ മകള്‍ ശനിയാഴ്ച രാവിലെ അമ്മയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ച് അന്വേഷിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും എത്തി നോക്കിയപ്പോഴാണ് ബിന്ദുവിനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




