പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;2മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി:പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട്ട് നെടിയാനിക്കുഴി തറമറ്റത്ത് വീട്ടില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.

രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ രണ്ടുപേരും മുറിയില്‍ കയറി വാതില്‍ അടച്ചതോടെയാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയെ ഫോണില്‍ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബേബി നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top